Kerala
തിരുവനന്തപുരം നഗരസഭയിലെ ഒമ്പത് വാർഡുകൾ സിക വൈറസ് ബാധിത പ്രദേശങ്ങള്‍
Kerala

തിരുവനന്തപുരം നഗരസഭയിലെ ഒമ്പത് വാർഡുകൾ സിക വൈറസ് ബാധിത പ്രദേശങ്ങള്‍

Web Desk
|
14 July 2021 8:10 AM GMT

നഗരസഭാ പരിധിയിലുള്ള 23 പേർക്കാണ് ഇതുവരെ സിക്ക സ്ഥിരീകരിച്ചത്.

തിരുവനന്തപുരം നഗരസഭയിലെ ഒമ്പത് വാർഡുകൾ സിക വൈറസ് ബാധിത പ്രദേശങ്ങളെന്ന് കണ്ടെത്തി. കൊതുക് നശീകരണത്തിൽ പോരായ്മയുണ്ടായെന്ന് കേന്ദ്ര സംഘം കളക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. നഗരസഭാ പരിധിയിലുള്ള 23 പേർക്കാണ് ഇതുവരെ സിക സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കരിക്കകം, കന്നുകുഴി, പട്ടം തുടങ്ങി കിംസ് ആശുപത്രിയ്ക്ക് സമീപത്തെ ഒമ്പത് വാർഡുകൾ വൈറസ് ബാധിത മേഖലയായി കണ്ടെത്തി. ഈ പ്രദേശത്ത് പ്രതിരോധ പ്രവർത്തനം ശക്തമാക്കാനാണ് തീരുമാനം

കേന്ദ്ര സംഘം കളക്ടർ നവജ്യോത് ഖോസയുമായി കൂടിക്കാഴ്ച നടത്തി സാഹചര്യം വിലയിരുത്തി. സിക്ക പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം ചില പോരായ്മകൾ ചൂണ്ടിക്കാട്ടി പരിസരമലിനീകരണം തടയാനും കൊതുക് നശീകരണത്തിനും പൊതുജനങ്ങളുടെ സഹകരണം ജില്ലാഭരണകൂടം അഭ്യര്‍ത്ഥിച്ചു.

പ്രതിരോധ പ്രവർത്തനം ഊര്‍ജിതമാണെന്ന് ഉറപ്പുവരുന്നത് വരെ കേന്ദ്ര സംഘം തിരുവനന്തപുരത്ത് തുടരും.

Similar Posts