Kerala
![Accused in custody in case of molestation of Thrissur tribal girl Accused in custody in case of molestation of Thrissur tribal girl](https://www.mediaoneonline.com/h-upload/2024/01/24/1407888-untitled-1.webp)
Kerala
പത്തനംതിട്ടയിൽ ഒൻപതാം ക്ലാസുകാരി ഗർഭിണിയായി; സഹപാഠിയായ 14കാരനെതിരെ കേസ്
![](/images/authorplaceholder.jpg?type=1&v=2)
24 Jan 2024 9:46 AM GMT
പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി.
പത്തനംതിട്ട: പത്തനംതിട്ടയിൽ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായെന്ന് പരാതി. 14കാരനെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി.
ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കുട്ടി ചികിത്സ തേടിയ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
14കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.