Kerala
പന്ത്രണ്ട് വയസുകാരിയെ പിതാവ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു; കുട്ടി ആശുപത്രിയില്‍
Kerala

പന്ത്രണ്ട് വയസുകാരിയെ പിതാവ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു; കുട്ടി ആശുപത്രിയില്‍

Web Desk
|
11 Aug 2022 8:14 AM GMT

പെൺകുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

കാസർകോട്: അയ്യങ്കാവിൽ 12 വയസുകാരിയെ അച്ഛൻ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പരാതി. ഇയാളെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ പിതാവ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചത്. പെൺകുട്ടി ബോധരഹിതയായതോടെയാണ് സംഭവം അമ്മയുടെ ശ്രദ്ധയിൽ പെട്ടത്. അമ്മ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.

ഓടികൂടിയ നാട്ടുകാർ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 77 പ്രകാരമാണ് കേസെടുത്തത്.

Related Tags :
Similar Posts