Kerala
സ്ത്രീകള്‍ ബഹിരാകാശത്തേക്ക് പോകുന്ന കാലത്താണ് നാവുയര്‍ത്തരുതെന്ന് ലീഗ് പറയുന്നത്: എ എ റഹിം
Kerala

സ്ത്രീകള്‍ ബഹിരാകാശത്തേക്ക് പോകുന്ന കാലത്താണ് നാവുയര്‍ത്തരുതെന്ന് ലീഗ് പറയുന്നത്: എ എ റഹിം

Web Desk
|
8 Sep 2021 11:53 AM GMT

ലീഗിന്‍റെ ജനാധിപത്യ വിരുദ്ധതയും സ്ത്രീവിരുദ്ധതയും മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് എ എ റഹിം

ഹരിത കമ്മിറ്റിയെ പിരിച്ചുവിട്ട ലീഗ് നടപടി അപമാനകരമെന്ന് ഡിവൈഎഫ്ഐ. ലീഗിന്‍റെ സ്ത്രീവിരുദ്ധത മറനീക്കി പുറത്തുവന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു.

ലീഗിലെ ആദര്‍ശധീരന്മാര്‍ എവിടെ? എം കെ മുനീറെവിടെ? ഇ ടി മുഹമ്മദ് ബഷീറെവിടെ? ലീഗ് ശ്രമിക്കുന്നത് ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ്. ഇത് ആധുനിക വിരുദ്ധമായ സമീപനമാണ്, പുരോഗമന വിരുദ്ധമായ സമീപനമാണെന്നും എ എ റഹിം പറഞ്ഞു.

ലീഗിന്‍റെ ജനാധിപത്യ വിരുദ്ധതയും സ്ത്രീവിരുദ്ധതയും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സ്ത്രീസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം ഇതൊന്നും അനുവദിക്കില്ലെന്ന് പറയാന്‍ ഇവര്‍ക്കെന്തവകാശം? ലീഗിന്‍റെ യുവജന സംഘടനയായ യൂത്ത് ലീഗില്‍ വനിതകള്‍ക്ക് മെമ്പര്‍ഷിപ്പില്ല. സ്ത്രീകള്‍ ബഹിരാകാശത്ത് പോകുന്ന കാലത്താണ് സ്ത്രീകള്‍ കമ്മിറ്റിക്കകത്ത് അഭിപ്രായം പറയരുതെന്ന് പറയുന്നതെന്നും എ എ റഹിം കുറ്റപ്പെടുത്തി.

Related Tags :
Similar Posts