Kerala
A bomb was fired at the police who came to arrest the accused in Thiruvananthapuram

ഗ്രാഫിക്സ്

Kerala

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെ ബോംബേറ്

Web Desk
|
13 Jan 2023 10:18 AM GMT

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. പണമാവശ്യപ്പെട്ട് പ്രതികള്‍ തങ്ങളുടെ ലൊക്കേഷന്‍ അയച്ചുകൊടുത്തിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെ ബോംബേറ്. നാടൻ ബോംബാണ് എറിഞ്ഞത്. പയച്ചിറ സ്വദേശി ഷമീറാണ് ബോംബെറിഞ്ഞത്. തലനാരിഴക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

കഴക്കൂട്ടത്താണ് സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്. പുത്തൻ തോപ്പ് സ്വദേശി നിഖിൽ നോർബറ്റിനാണ് മർദനമേറ്റത്. മംഗലാപുരം സ്വർണ്ണക്കവർച്ചാ കേസിലെ പ്രതികളങ്ങിയ സംഘം തട്ടിക്കൊണ്ടുപോയ നിഖിലിനെ കഴക്കൂട്ടം പൊലീസാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് നിഖിലിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. അഞ്ച് ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടാണ് സംഘം നിഖിലിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് പല സ്ഥലങ്ങളിലെത്തിച്ച് സംഘം ക്രൂരമായി മർദിച്ചുവെന്നാണ് പറയുന്നത്.

നിഖിലിന്റെ പിതാവിനെ വിളിച്ചാണ് സംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. തുടർന്ന് ഇവരുടെ ലെക്കേഷൻ നിഖിലിന്റെ പിതാവിന് അയച്ചുകൊടുത്തതാണ് കേസിൽ വഴിത്തിരിവായത്. നിഖിലിന്റെ പിതാവ് അറിയിച്ചതിനെ തുടർ പൊലീസ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. എന്നാൽ പൊലീസിന് നേരെ ബോംബെറിഞ്ഞ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

Similar Posts