മലപ്പുറത്ത് മരക്കൊമ്പ് പൊട്ടി വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു; വിദ്യാർഥിക്ക് പരിക്ക്
|വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം:പന്തല്ലൂർ കടമ്പോട് മരം പൊട്ടി വീണ് അപകടം . വൈദ്യുത കമ്പിയിൽ മരക്കൊമ്പ് വീണതിന് പിറകെ പോസ്റ്റ് വിദ്യാർഥിയുടെ കാലിൽ വീണു. അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന ലോറിയുടെ മീതെയാണ് മരക്കൊമ്പ് പൊട്ടി വീണത്. നേരത്തെ പരാതിപ്പെട്ടിട്ടും മരം വെട്ടിമാറ്റിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
വെളളിയാഴ്ച്ച ഉച്ചക്കാണ് കടമ്പോട് അങ്ങാടിയിലെ മാവിൻ്റ കുറ്റൻ കൊമ്പാണ് പൊട്ടി വീണത്. വൈദ്യുതി കമ്പികൾക്ക് മുകളിലൂടെയാണ് മരകൊമ്പ് വീണത്. നിരവധി വൈദ്യുതി പോസ്റ്റുകൾ മുറിഞ്ഞ് വീണു. ബസ് കാത്തു നിൽക്കുകയായിരുന്ന വിദ്യാഥിയുടെ കാലിലൂടെ വൈദ്യുതി പോസ്റ്റ് വീണു. വിദ്യാർഥിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടമ്പോട് അപകട ഭീഷണി ഉയർത്തുന്ന നിരവധി മരങ്ങൾ റോഡരികിൽ നിൽക്കുന്നുണ്ട്. മഴ ശക്തമായാൽ ഇവ വീഴും എന്നാണ് ആശങ്ക. അപകടവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ആവശ്യപെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. ടിപ്പർ ലോറിക്ക് മുകളിലൂടെയാണ് മരകൊമ്പ് വീണത്. മരകൊമ്പ് വീഴുകയാണെന്ന് മനസിലാക്കിയ നാട്ടുകാർ ബസും, ഇരുചക്ര വാഹനങ്ങളും തടഞ്ഞ് നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി.