Kerala
fake number plate

പിടികൂടിയ കാര്‍

Kerala

കൊല്ലത്തു നിന്നും വ്യാജനമ്പർ പ്ലേറ്റ് പതിച്ച കാർ പിടികൂടി

Web Desk
|
14 April 2023 1:49 AM GMT

കർണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിന്‍റെ നമ്പർപ്ലേറ്റ് ആണ് വ്യാജമായി ഉപയോഗിച്ചത്

കൊല്ലം:കൊല്ലം ആശ്രാമത്ത് നിന്ന് വ്യാജനമ്പർ പ്ലേറ്റ് പതിച്ച കാർ പിടികൂടി. കർണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിന്‍റെ നമ്പർപ്ലേറ്റ് ആണ് വ്യാജമായി ഉപയോഗിച്ചത്. വാഹനം ഓടിച്ചിരുന്നയാളുടെ ലൈസൻസ് ഉൾപ്പെടെ ലഭിച്ചതായി ആർ.ടി.ഒ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആശ്രാമം മൈതാനത്തു പാർക്ക്‌ ചെയ്തിരുന്ന വ്യാജ നമ്പർ പ്ലെയിറ്റ് പതിച്ച ഹാരിയർ കാർ കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെന്‍റ് സംഘം പിടികൂടിയത്. KA 03 NF99 77 എന്ന കർണാടക രജിസ്ട്രേഷന്‍ നമ്പർ പ്ലേറ്റ് ആയിരുന്നു വാഹനത്തിൽ ഉപയോഗിച്ചിരുന്നത്. ഇതാകട്ടെ വേഗം ഇളക്കി മാറ്റാൻ കഴിയുന്ന രീതിയിലാണ് ഘടിപ്പിച്ചിരുന്നത്. വാഹനം ലോക്ക് ചെയ്തിരുന്നില്ല.വിശദമായ പരിശോശോധനയിൽ കാറിന്‍റെ നമ്പർ പ്ലേറ്റ് വ്യാജം ആണെന്ന് തെളിഞ്ഞു.വാഹനത്തിൽ ഉപയോഗിച്ചിരുന്ന നമ്പറിൽ ഉള്ളതും ഹാരിയർ കാർ തന്നെയാണ്. ആ വാഹനം തിരുവനന്തപുരത്തെ വീട്ടിൽ ഉള്ളതായി ഉടമ സ്ഥിരീകരിച്ചു.

പിന്നാലെ പിടികൂടിയ വാഹനത്തിന്‍റെ ഒറിജിനൽ നമ്പർ പ്ലേറ്റ് കാറിന്‍റെ ഡിക്കിയിൽ നിന്ന് തന്നെ ലഭിച്ചു. വാഹനത്തിൽ നിന്ന് ഒരുലക്ഷം രൂപയും വാഹനം ഓടിച്ചയാളുടെ ലൈസൻസും മൂന്ന് മൊബൈൽ ഫോണും കണ്ടെത്തി. ഇയാളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചിട്ടില്ല . വാഹനം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.



Similar Posts