Kerala
പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തിൽ കേസെടുത്തു
Kerala

പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തിൽ കേസെടുത്തു

ijas
|
10 Sep 2021 5:59 AM GMT

ഫേസ്ബുക്കിലൂടെയാണ് യുവതി പൊലീസുകാരുമായി സൗഹൃദം സ്ഥാപിച്ചതെന്നാണ് സൂചന

പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തിൽ കേസെടുത്തു. തിരുവനന്തപുരം പാങ്ങോട് പൊലീസാണ് കേസെടുത്തത്. കൊല്ലം റൂറല്‍ പൊലീസിലെ എസ്.ഐ ആണ് പരാതി നൽകിയത്. അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരെയാണ് പരാതി. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി. കൂടാതെ മാനസികമായും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. കൂടുതൽ പൊലീസുകാര്‍ ഹണിട്രാപ്പ് കെണിയില്‍ കുടുങ്ങിയതായാണ് വിവരം. ഫേസ്ബുക്കിലൂടെയാണ് യുവതി പൊലീസുകാരുമായി സൗഹൃദം സ്ഥാപിച്ചതെന്നാണ് സൂചന.

ഹൈടെക് സെല്ലിന്‍റെ സഹായത്തോടെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ സൈബർ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിരവധി പേര്‍ക്ക് ലക്ഷങ്ങൾ നഷ്ടമായിട്ടുണ്ട്.

അതേസമയം, വീഡിയോ കോൾ ഹണിട്രാപ്പ് തട്ടിപ്പിൽ ജാഗ്രത വേണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഹണിട്രാപ്പിൽ പെട്ടാൽ തട്ടിപ്പുകാർക്ക് പണം കൈമാറരുതെന്നും ഉടൻ പൊലീസിൽ പരാതി നൽകണമെന്നുമായിരുന്നു നിർദേശം.

Similar Posts