Kerala
Kerala
14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 70 വർഷം തടവ്
|5 Nov 2024 1:47 PM GMT
വണ്ടൂർ പൊലീസ് 2020ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി
കോഴിക്കോട്: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച 36കാരന് 70 വർഷം തടവ് ശിക്ഷ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അൽ അമീനെതിരെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 1.60 ലക്ഷം രൂപ പിഴയും ചുമത്തി.
വണ്ടൂർ പൊലീസ് 2020ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2020 ഒക്ടോബറിലാണ് സംഭവം നടന്നത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും ആറ് മാസവും അധിക കഠിന തടവും നേരിടേണ്ടി വരും. പിഴത്തുകയിൽ ഒരു ലക്ഷം രൂപ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു.