Kerala
സി.ഡബ്ല്യു.സി  യുടെ അനുമതിയില്ലാതെ ദത്തെടുത്ത മൂന്നര വയസ്സുള്ള കുഞ്ഞിനെ മോചിപ്പിച്ചു
Kerala

സി.ഡബ്ല്യു.സി യുടെ അനുമതിയില്ലാതെ ദത്തെടുത്ത മൂന്നര വയസ്സുള്ള കുഞ്ഞിനെ മോചിപ്പിച്ചു

Web Desk
|
7 April 2022 3:31 AM GMT

ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ മൂന്ന് വർഷം മുന്‍പാണ് കോഴിക്കോട് സ്വദേശികളായ ദമ്പതികള്‍ ദത്തെടുത്തത്

കോഴിക്കോട്: സി.ഡബ്ല്യു.സി യുടെ അനുമതിയില്ലാതെ കോഴിക്കോട് അനധികൃതമായി ദത്തെടുത്ത മൂന്നര വയസ്സുള്ള കുഞ്ഞിനെ മോചിപ്പിച്ചു. ദത്തെടുത്ത മൂന്നര വയസ്സുള്ള കുഞ്ഞിനെയാണ് സി.ഡബ്ല്യു.സി മോചിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ സർക്കാർ സംരക്ഷിത ഭവനത്തിലേക്ക് മാറ്റി.

ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ മൂന്ന് വർഷം മുന്‍പാണ് കോഴിക്കോട് സ്വദേശികളായ ദമ്പതികള്‍ ദത്തെടുത്തത്. അവിവാഹിതയായ ഒരു പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ വീട്ടുകാർ തന്നെ ദത്ത് നൽകുകയും കുട്ടികൾ ഇല്ലാത്ത കുടുംബം അതിന് തയ്യാറായി വന്ന് ഏറ്റെടുക്കുകയുമായിരുന്നു. എന്നാൽ ഇതിൽ ഒരു തരത്തിലുമുള്ള നയമ നടപടിക്രമങ്ങളും തന്നെ പാലിച്ചട്ടില്ല എന്ന് കണ്ടെത്തി. ഒരു വ്യക്തി നൽകിയ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന കുറിച്ച് അന്വേഷിക്കുകയും ഇത് അനധികൃത ദത്താണെന്ന് മനസിലാക്കുകും ചെയ്യുന്നത്. സംഭവത്തില്‍ ചൈല്‍ഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരം പന്നിയങ്കര പൊലീസ് കേസെടുത്തു.

Similar Posts