Kerala
ഗവർണർക്കെതിരായ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ നിർണായക മന്ത്രിസഭാ യോഗം ഇന്ന്
Kerala

ഗവർണർക്കെതിരായ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ നിർണായക മന്ത്രിസഭാ യോഗം ഇന്ന്

Web Desk
|
16 Nov 2022 12:54 AM GMT

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിയുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍ കൊണ്ടുവരാന്‍ നിയമസഭ വിളിച്ച് ചേര്‍ക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിലുണ്ടാകും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ നിർണായക മന്ത്രിസഭാ യോഗം ഇന്ന് . ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിയുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍ കൊണ്ടുവരാന്‍ നിയമസഭ വിളിച്ച് ചേര്‍ക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിലുണ്ടാകും . ഡിസംബര്‍ ആദ്യവാരം മുതല്‍ 15 വരെ സഭ സമ്മേളനം വിളിച്ച് ചേര്‍ക്കാനാണ് ആലോചന. ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് ബില്ലാക്കുകയാണ് സഭാ സമ്മേളനത്തിന്‍റെ പ്രധാന ലക്ഷ്യം. മിൽമ പാലിന്‍റെ വില വർധനവ് സർക്കാരിന്‍റെ പരിഗണനയിൽ ഉണ്ടെങ്കിലും ഇന്നത്തെ മന്ത്രിസഭയോഗം അത് പരിഗണിച്ചേക്കില്ല.

നിയമവിരുദ്ധ ഉള്ളടക്കമുള്ള ഓർഡിനൻസിൽ ഒപ്പുവെക്കില്ലെന്ന് ഗവർണർ ഇന്നലെ പറഞ്ഞിരുന്നു. യുജിസി മാനദണ്ഡങ്ങൾക്കെതിരായി ഓർഡിനൻസിൽ ഒപ്പിടുമെന്നാണോ കരുതിയത്? വിസിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുപ്രിംകോടതി വിധിയിലുണ്ട്. ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ഓർഡിനൻസ് കണ്ടിട്ടില്ലെന്നും ഗവർണർ പറഞ്ഞു. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ സമ്മർദം ചെലുത്താമെന്ന് കരുതരുത്. എല്ലാവരും അവരവരുടെ അധികാര പരിധി മാനിക്കണം. എന്നാൽ ഏറ്റുമുട്ടൽ ഉണ്ടാവില്ല. സർവകലാശാലകളെ പാർട്ടി സ്വത്താക്കാൻ അനുവദിക്കില്ലെന്നും ഗവർണർ ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.

Similar Posts