Kerala
തൃശൂരില്‍ പിഞ്ചുകുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു
Kerala

തൃശൂരില്‍ പിഞ്ചുകുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു

Web Desk
|
15 Dec 2022 3:12 AM GMT

മൂന്നു പീടിക സ്വദേശി ഷിഹാബാണ് മരിച്ചത്

തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. മൂന്നുപീടിക ബീച്ച് റോഡ് സ്വദേശി ഷിഹാബ് (35) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടര, നാലര വയസുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റിൽ ചാടിയത്. കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി. പൊലീസും ഫയർ ഫോഴ്സും ചേർന്ന് ഷിഹാബിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണം.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ഇല്ലത്ത്പറമ്പിൽ ഷിഹാബ് ആണ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടിയത്. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കൾ കുഞ്ഞുങ്ങളെ രണ്ട് പേരെയും പുറത്ത് എടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസും ഫയർ ഫോഴ്സും ചേർന്നാണ് അവശനായ ഷിഹാബിനെ പുറത്തെടുത്തത്. ഉടൻ തന്നെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിൽ ടൈൽസ് കട നടത്തുന്ന ഷിഹാബിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.



Similar Posts