Kerala
![A fire broke out in the Kerala Medical Services Corporation building at Vandanam, Alappuzha A fire broke out in the Kerala Medical Services Corporation building at Vandanam, Alappuzha](https://www.mediaoneonline.com/h-upload/2023/05/27/1371784-fir.webp)
Kerala
വണ്ടാനത്ത് മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിൽ തീപിടിത്തം
![](/images/authorplaceholder.jpg?type=1&v=2)
27 May 2023 12:55 AM GMT
ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ച കെട്ടിടത്തിലാണ് തീപിടിച്ചത്
ആലപ്പുഴ വണ്ടാനത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിൽ തീപിടിത്തം. മെഡിക്കൽ കോളജിന് അടുത്തുള്ള പ്രധാന സംഭരണശാലക്ക് സമീപത്തെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് എത്തി തീ അണച്ചു.
ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ച കെട്ടിടത്തിലാണ് തീപിടിച്ചത്. ഇവിടെ ഓട്ടോമാറ്റിക്കായി തീയണയ്ക്കാനുള്ള സംവിധാനമുണ്ടായിരുന്നു. ഇത് പ്രവർത്തിച്ചതോടെ തീ പെട്ടെന്ന് അണഞ്ഞു. ഇതോടെ വെള്ളം വീണ് ചില മരുന്നുകൾ നശിച്ചു.
A fire broke out in the Kerala Medical Services Corporation building at Vandanam, Alappuzha