Kerala
Kerala
മിക്സ്ചര്‍ തൊണ്ടയിൽ കുടുങ്ങി അഞ്ചു വയസുകാരി മരിച്ചു
|12 July 2021 5:46 AM GMT
തൃക്കണ്ണാപുരം സ്വദേശി രാജേഷിന്‍റെ മകൾ നിവേദിതയാണ് മരിച്ചത്
തിരുവനന്തപുരം തൃക്കണ്ണാപുരത്ത് മിക്സ്ചര്‍ തൊണ്ടയിൽ കുടുങ്ങി അഞ്ചു വയസുകാരി മരിച്ചു. തൃക്കണ്ണാപുരം സ്വദേശി രാജേഷിന്‍റെ മകൾ നിവേദിതയാണ് മരിച്ചത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നിവേദിത.
മിക്സര്‍ കഴിച്ചുകൊണ്ടിരിക്കെ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ രാജേഷിന്‍റെ ഏകമകളാണ് നിവേദിത.