Kerala
![അട്ടപ്പാടിയിൽ നാലുവയസുകാരന് ക്രൂര മർദനം; അമ്മയും സുഹൃത്തും അറസ്റ്റിൽ അട്ടപ്പാടിയിൽ നാലുവയസുകാരന് ക്രൂര മർദനം; അമ്മയും സുഹൃത്തും അറസ്റ്റിൽ](https://www.mediaoneonline.com/h-upload/2022/08/27/1315446-attappadi-beaten.webp)
Kerala
അട്ടപ്പാടിയിൽ നാലുവയസുകാരന് ക്രൂര മർദനം; അമ്മയും സുഹൃത്തും അറസ്റ്റിൽ
![](/images/authorplaceholder.jpg?type=1&v=2)
27 Aug 2022 6:20 AM GMT
മർദനമേറ്റ കുട്ടിയുടെ കാലിന്റെ താഴ്ഭാഗത്തെ മാംസം അടർന്നുപോയിട്ടുണ്ട്
പാലക്കാട്: അട്ടപ്പാടിയിൽ നാലുവയസുകാരന് ക്രൂര മർദനമേറ്റതായി പരാതി. പരിക്കേറ്റ കുട്ടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛന്റെ പരാതിയിൽ കുട്ടിയുടെ അമ്മയെയും അമ്മയുടെ സുഹൃത്തിനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു.
മർദനമേറ്റ കുട്ടിയുടെ കാലിന്റെ താഴ്ഭാഗത്തെ മാംസം അടർന്നുപോയിട്ടുണ്ട്. ഇത് തീ പൊള്ളിച്ചതാണോ എന്ന് സംശയമുണ്ട്. കുട്ടിയെ ഡോക്ടർമാർ വിശദമായി പരിശോധിച്ച് വരികയാണ്. ഭാര്യയും സുഹൃത്ത് ഉണ്ണികൃഷ്ണനും ചേർന്നാണ് കുട്ടിയെ മർദിച്ചതെന്നാണ് അച്ഛൻ പൊലീസിൽ നൽകിയിരിക്കുന്ന പരാതി. കുട്ടിയുടെ അമ്മയും സുഹൃത്തും ഒരുമിച്ചാണ് താമസിക്കുന്നത്. കുട്ടിയും ഇവരോടൊപ്പമാണ് ഉണ്ടായിരുന്നത്. മുൻപും കുട്ടിക്ക് നേരെ മർദനമുണ്ടായിട്ടുണ്ടെന്ന് അച്ഛന്റെ പരാതിയിൽ പറയുന്നു.