Kerala
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ നാലു വയസ്സുകാരിയെ കടുവ കടിച്ചുകൊണ്ടുപോയി കൊന്നു
Kerala

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ നാലു വയസ്സുകാരിയെ കടുവ കടിച്ചുകൊണ്ടുപോയി കൊന്നു

Web Desk
|
10 Aug 2022 3:29 PM GMT

ഊട്ടി തേനാട്കബൈ അരക്കോട് മൈനലാമട്ടത്ത് സ്വകാര്യ വ്യക്തിയുടെ തേയില തോട്ടത്തിന് സമീപം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നിഷാന്തിന്റെ മകൾ സരിത (4)യെയാണ് കടുവ കൊന്നത്.

ഗൂഡല്ലൂർ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ നാലു വയസ്സുകാരിയെ കടുവ കടിച്ചുകൊണ്ടുപോയി കൊന്നു. ഊട്ടി തേനാട്കബൈ അരക്കോട് മൈനലാമട്ടത്ത് സ്വകാര്യ വ്യക്തിയുടെ തേയില തോട്ടത്തിന് സമീപം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നിഷാന്തിന്റെ മകൾ സരിത (4)യെയാണ് കടുവ കൊന്നത്.

ബുധനാഴ്ച ഉച്ചക്കാണ് സംഭവം. കുട്ടിയെ ഒരു മൃഗം കടിച്ചുകൊണ്ടുപോകുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുറച്ച് അകലെയായി കഴുത്തിൽ മുറിവുകളുമായി കുട്ടി രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്.

ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി നേരത്തെ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുട്ടി കിടന്ന ഭാഗത്ത് കാൽപ്പാടുകൾ കണ്ടതോടെയാണ് കുട്ടിയെ ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചത്.

Related Tags :
Similar Posts