Kerala
A girl and a boy who escaped from Thrissur railway station after attacking the Child Line officials have been found
Kerala

ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടൽ: 16 കാരിയെയും യുവാവിനെയും കണ്ടെത്തി

Web Desk
|
15 July 2023 7:06 AM GMT

തൃശൂരിൽ വെച്ച് പെൺകുട്ടിയെ ചൈൽഡ് ലൈൻ അംഗങ്ങൾ കൂട്ടിക്കൊണ്ടുവന്നപ്പോൾ യുവാവ് പൊട്ടിച്ച ബിയർ കുപ്പിയുമായെത്തി രക്ഷപ്പെടുത്തുകയായിരുന്നു

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേസ്റ്റേഷനിൽ നിന്ന് പട്ടാപ്പകൽ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ട ഇതര സംസ്ഥാനത്തുനിന്നുള്ള 16 കാരിയെയും 20 വയസുകാരനെയും കണ്ടെത്തി. പുതുക്കാട് ജംഗ്ഷനിൽ വെച്ചാണ് ഛത്തിസ്ഗഢ് സ്വദേശികളായ ഇരുവരെയും പിടികൂടിയത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

പെൺകുട്ടിയെ കടത്തുന്നതിനിടെ യുവാവ് ബിയർ കുപ്പി പൊട്ടിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. സംഭവത്തിൽ ചൈൽഡ് ലൈൻ അംഗം സിനി ഷിബിക്ക് കൈക്ക് പരിക്കേറ്റു. ഛത്തിസ്ഗഢിൽ നിന്ന് ഒന്നിച്ചുവന്നവരാണ് പെൺകുട്ടിയും യുവാവും. ഇരുവരെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാര്യങ്ങൾ ചോദിച്ചറിയാൻ ചൈൽഡ് ലൈൻ അംഗങ്ങൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്നതായിരുന്നു. ഈ സമയത്താണ് പൊട്ടിച്ച ബിയർ കുപ്പിയുമായി യുവാവ് റെയിൽവേസ്റ്റേഷനിലെ ചൈൽഡ് ലൈൻ ഓഫീസിലേക്കെത്തിയതും ചൈൽഡ് ലൈൻ അംഗങ്ങളുടെ കഴുത്തിൽ വെച്ച് പെൺകുട്ടിയുമായി ഓടി രക്ഷപ്പെട്ടതും. ഇതിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറിയെങ്കിലും അപായ സൂചനയുള്ളതിനാൽ യാത്രക്കാർ ചങ്ങല വലിച്ചു. പിന്നീട് ചുമട്ടുതൊഴിലാളികളും പൊലീസും തടയാൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപ്പെടുകയായിരുന്നു.

A girl and a boy who escaped from Thrissur railway station after attacking the Child Line officials have been found

Similar Posts