Kerala
A group of women in Kasarkode as a shelter for the destitute,  breaking news malayalam,
Kerala

അശരണർക്ക് അഭയമായി കാസർകോട്ടെ ഒരു കൂട്ടം വനിതകൾ

Web Desk
|
26 March 2023 2:25 AM GMT

അവേക് എന്ന വനിതാ കൂട്ടായ്മയാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായി ആശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നത്

കാസര്‍കോച അശരണർക്ക് അഭയമൊരുക്കുകയാണ് കാസർകോട്ടെ ഒരു കൂട്ടം വനിതകൾ. അവേക് എന്ന വനിതാ കൂട്ടായ്മയാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായി ആശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നത്.

റമദാൻ മാസം ശേഖരിക്കുന്ന സകാത്തും സംഭവനകളും ഉപയോഗിച്ചാണ് അവേകിന്റെ ജീവകാരുണ്യ പ്രവർത്തനം. കാസർകോടിന്റെ സാമൂഹ്യ ജീവകാരുണ്യ സേവന മേഖലയിൽ അവേക് സജീവമായിട്ട് 5 വർഷം കഴിഞ്ഞു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണമാണ് അവേക്കിന്റെ ലക്ഷ്യം.

രോഗം കൊണ്ടും ദാരിദ്രം കൊണ്ടും കോളനികളിൽ ഒറ്റപ്പെട്ട് കഴിയുന്നവരെ നേരിട്ട് കണ്ട് അവർക്കാവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകുന്നു. 5 വർഷത്തിനിടെ 20 വീടുകളുടെ നിർമ്മാണത്തിന് സഹായിച്ചു. പ്രയാസം അനുഭവിക്കുന്ന 35 കുടുംബങ്ങൾക്ക് ഓരോ മാസവും പെൻഷൻ നൽകുന്നു.

ചികിത്സ സഹായം, വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, സ്വയം തൊഴിൽ സംരഭങ്ങൾ, ഭക്ഷ്യ കിറ്റ് തുടങ്ങി നിരവധി സേവനങ്ങൾ വേറെയും. സേവന പ്രവർത്തനങ്ങൾക്ക് പുറമെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം ലക്ഷ്യമിട്ട് പരിശീലന പരിപാടികളും അവേക്ക് സംഘടിപ്പിക്കുന്നുണ്ട്.


Similar Posts