Kerala
A herd of wild animals has landed near Panamaram town in Wayanad
Kerala

വയനാട് പനമരം ടൗണിന് സമീപം കാട്ടാനക്കൂട്ടം ഇറങ്ങി

Web Desk
|
20 Jan 2024 7:19 AM GMT

പനമരം ടൗണിന് സമീപം മേച്ചേരിയിലാണ് ആനക്കൂട്ടമുള്ളത്

വയനാട്: വയനാട് പനമരം ടൗണിന് സമീപം കാട്ടാനക്കൂട്ടമിറങ്ങി. ഉൾപ്രദേശത്ത് കാട്ടാനക്കൂട്ടമുണ്ടെന്നും വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. പനമരം ടൗണിന് സമീപം മേച്ചേരിയിലാണ് ആനക്കൂട്ടമുള്ളത്. രണ്ട് കുട്ടിയാനകളും വലിയ ആനകളുമായി സംഘത്തിലുള്ളത്. ഇന്നലെ രാത്രിയോടുകൂടെ തന്നെ ഇവ ഇവിടെ എത്തിയിട്ടുണ്ടായിരുന്നു. ദാസനക്കര വനമേഖലയിൽ നിന്നാണ് ആനകൾ എത്തിയത്.

ഇന്ന് രാവിലെ പാല് അളക്കാൻ എത്തിയ ആളുകളാണ് ആനക്കൂട്ടത്തെ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉടൻ തന്നെ സ്ഥലത്തെത്തി. ആനകൾ സ്വമേധയാ കാട്ടിലേക്ക് തിരിച്ചുപോകാത്തതിനാൽ പടക്കം പൊട്ടിക്കുകയായിരുന്നു. എന്നാൽ പടക്കത്തിന്റെ ശബ്ദം കേട്ടതോടുകൂടി ആനകൾ രണ്ട് കൂട്ടമായി തിരിഞ്ഞുപോവുകയായിരുന്നു. വന്ന ഭാഗത്തേക്ക് തന്നെയാണ് ആനകൾ പോയത്. എന്നാൽ ഇവ കാടുകയറിയെന്ന് ഉറപ്പില്ലാത്തതിനാൽ വനംവകുപ്പ് സ്ഥലത്ത് തമ്പടിക്കുന്നുണ്ട്.

Similar Posts