സർക്കാർ ആശുപത്രികളിലെ ആവർത്തിച്ചുള്ള ചികിത്സാപ്പിഴവ്; ആരോഗ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്
|യോഗത്തിൽ മെഡിക്കൽ കോളേജുകളിലെ ചികിത്സാപിഴവ് അടക്കമുള്ള വിഷയങ്ങൾ വിലയിരുത്തും
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ആവർത്തിച്ചുള്ള ചികിൽസ പിഴവുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യവകുപ്പ് സെക്രട്ടറി, കോഴിക്കോട് - ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, സൂപ്രണ്ട് തുടങ്ങിയവർ യോഗത്തിൽ നേരിട്ട് പങ്കെടുക്കും. യോഗത്തിൽ മെഡിക്കൽ കോളേജുകളിലെ ചികിത്സാപിഴവ് അടക്കമുള്ള വിഷയങ്ങൾ വിലയിരുത്തും. ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഓഫീസിലാണ് യോഗം.
സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്സിങ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യമന്ത്രി വിളിച്ച യോഗവും ഇന്ന് ചേരും. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജിഎസ്ടി നല്‍കണമെന്ന ഉത്തരവ് പിന്‍വലിച്ചാല്‍ ഏകജാലക പ്രവേശനത്തിന് തയ്യാറെന്നാണ് മാനേജ്മെന്റ് അസോസിയേഷന്റെ നിലപാട്. ഇന്നത്തെ യോഗത്തില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ ഇക്കാര്യം അറിയിക്കും. ഇതിന് സർക്കാർ വഴങ്ങിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് പ്രവേശന നടപടികളുമായി മാനേജ്മെന്റുകള്‍ മുന്നോട്ട് പോയാല്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികൾ പ്രതിസന്ധിയിലാകും.
ഈ വർഷം മുതൽ ജിഎസ്ടി നൽകുന്നതിന് തടസ്സമില്ല എന്നുള്ള മാനേജ്മെന്റുകളുടെ നിലപാടും മന്ത്രിയെ അറിയിക്കും. ഇതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മന്ത്രി യോഗം വിളിച്ചത്. സംസ്ഥാനത്തെ 9,355 നഴ്സിങ് സീറ്റുകളില്‍ 7,105 എണ്ണവും സ്വകാര്യ മേഖലയിലാണ്. സ്വകാര്യ നഴ്സിങ് കോളജുകള്‍ക്ക് കേരള നഴ്സിങ് കൗണ്‍സിലിന്റെയും ആരോഗ്യ സര്‍വകലാശാലയുടെയും അഫിലിയേഷന് നല്‍കുന്നത് സംബന്ധിച്ചും തീരുമാനം നീളുകയാണ്.