Kerala
ഗഗൻയാൻ ദൗത്യത്തിൽ മലയാളിയും? പേരുകൾ പ്രധാനമന്ത്രി നാളെ പ്രഖ്യാപിക്കും
Kerala

ഗഗൻയാൻ ദൗത്യത്തിൽ മലയാളിയും? പേരുകൾ പ്രധാനമന്ത്രി നാളെ പ്രഖ്യാപിക്കും

Web Desk
|
26 Feb 2024 12:25 PM GMT

ഗഗൻയാൻ യാത്രയ്ക്ക് മുന്നോടിയായി പരിശീലനം തുടരുന്ന നാലുപേരിൽ ഒരാൾ മലയാളിയാണെന്നാണ് സൂചന.

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിൽ മലയാളിയുമുണ്ടെന്ന് സൂചന. ബഹിരാകാശ യാത്രികരുടെ പേരുകൾ നാളെ തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചേക്കും. അടുത്ത വർഷമാണ് ഗഗൻയാൻ വിക്ഷേപണം.

ഗഗൻയാൻ യാത്രയ്ക്ക് മുന്നോടിയായി ഇന്ത്യയില്‍ പരിശീലനം തുടരുന്ന നാലുപേരിൽ ഒരാൾ മലയാളിയാണെന്നാണ് സൂചന. ഇന്ത്യൻ വ്യോമസേനയിലെ യുദ്ധവിമാനങ്ങൾ പറത്തുന്ന നാലു പൈലറ്റുമാരാണ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ നാലു പേരിൽ നിന്ന് മൂന്നു പേരാകും 2025ല്‍ വിക്ഷേപിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തില്‍ ബഹിരാകാശ യാത്രികരാകുക.

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ച് മൂന്നു ദിവസം നീളുന്ന പരീക്ഷണങ്ങൾ നടത്തി ഭൂമിയില്‍ തിരിച്ചെത്തിക്കാനാണ് ഗഗന്‍യാന്‍ ദൗത്യം ലക്ഷ്യമിടുന്നത്. ദൗത്യത്തിനു മുന്നോടിയായി ഇനിയും പരീക്ഷണ ഘട്ടങ്ങൾ പിന്നിടാനുണ്ട്.

യന്ത്രമനുഷ്യനായ 'വ്യോമമിത്ര' യെ ബഹിരാകാശത്തെത്തിച്ചുള്ള പരീക്ഷണം ഈവര്‍ഷം ജൂണില്‍ നടക്കും. തുടര്‍ന്ന് രണ്ടുഘട്ട പരീക്ഷണ വിക്ഷേപണങ്ങള്‍ കൂടി പിന്നിട്ട ശേഷമാകും ബഹിരാകാശ യാത്രികരുമായുള്ള ഗഗന്‍യാന്‍ ദൗത്യം നടക്കുക.

Similar Posts