ദേശീയപാത പുനർനിർമാണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആരിഫ് എംപി; നിര്‍മാണം നടത്തിയത് ജി സുധാകരന്‍ മന്ത്രിയായിരിക്ക
|ദേശീയപാത 66ൽ അരൂർ മുതൽ ചേർത്തല വരെ പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫിന്‍റെ ആരോപണം
ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എ എം ആരിഫ് എംപി. ദേശീയപാത 66ൽ അരൂർ മുതൽ ചേർത്തല വരെ പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫിന്‍റെ ആരോപണം. കുറ്റക്കാർക്കെതിരെ നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ആരിഫ് കത്ത് അയച്ചു.
2019ലാണ് ദേശീയപാതയുടെ പുനര്‍നിര്‍മാണം നടന്നത്. അന്ന് ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു നിര്‍മാണം. മൂന്ന് വര്‍ഷത്തെ ഗ്യാരണ്ടിയായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഒന്നര വര്‍ഷമായപ്പോഴേക്കും റോഡില്‍ കുഴികള്‍ രൂപപ്പെട്ടെന്നാണ് എ എം ആരിഫ് കത്തില്‍ ചൂണ്ടിക്കാട്ടിയത്. ക്രമക്കേടുണ്ടെന്ന സംശയമാണ് എ എം ആരിഫ് കത്തില്‍ ഉന്നയിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് എ എം ആരിഫ് ആവശ്യപ്പെട്ടു.
അമ്പലപ്പുഴയില്‍ സിപിഎമ്മിലെ വിഭാഗീയതയുടെ തുടര്‍ച്ചയായാണ് ഈ കത്തും പുറത്തുവന്നത്. അമ്പലപ്പുഴയിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി സുധാകരനെതിരെ ശക്തമായ നിലപാട് എ എം ആരിഫ് എടുത്തിരുന്നു. വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വിവാദം ഈ കത്തിന് പിന്നാലെയുണ്ടാകുമെന്ന് ഉറപ്പാണ്.