എം.ബി രാജേഷ് 15ാം കേരള നിയമസഭയുടെ സ്പീക്കര്‍
|യു.ഡി.എഫിൽ നിന്ന് പി.സി വിഷ്‌ണുനാഥാണ് മത്സരിച്ചത്. എൽ.ഡി.എഫിന് വിജയം ഉറപ്പുള്ള സിറ്റിൽ മത്സരം സംഘടിപ്പിക്കാൻ യു.ഡി.എഫ് ഇന്നലെയാണ് തീരുമാനിച്ചത്
15 ാമത് കേരള നിയമസഭയുടെ സ്‌പീക്കറായി എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിൽ നിന്ന് പി.സി വിഷ്‌ണുനാഥാണ് മത്സരിച്ചത്. 96 വോട്ടിന്‍റെ വലിയ ഭൂരിപക്ഷത്തിലാണ് എം.ബി രാജേഷ് വിജിയിച്ചത്. 40 വോട്ടുകളാണ് പി.സി വിഷ്ണുനാഥിന് ലഭിച്ചത്. തൃത്താലയില്‍ നിന്നും യു.ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി.ടി ബല്‍റാമിനെ തോല്‍പ്പിച്ചാണ് എം.ബി രാജേഷ് സഭയിലെത്തിയത്. രാവിലെ ഒമ്പത് മണിക്കാണ് സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചത്.
എൽ ഡി എഫിന്‍റെ സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനെ നേരത്തെ തീരുമാനിച്ചിരിന്നു. എന്നാല്‍ എൽ.ഡി.എഫിന് വിജയം ഉറപ്പുള്ള സിറ്റിൽ മത്സരം സംഘടിപ്പിക്കാൻ യു.ഡി.എഫ് ഇന്നലെയാണ് തീരുമാനിച്ചത്. തോൽക്കുമെന്ന് ഉറപ്പുണ്ടായിട്ടും മത്സരിക്കുക വഴി സർക്കാരിന് കൃത്യമായ രാഷ്ട്രീയ സന്ദേശം നൽകുകയാണ് യു.ഡി.എഫ്. വെള്ളിയാഴ്ചയാണ് ഗവർണറുടെ നയപ്രഖ്യാപനം. നാലാം തീയതിയാണ് പുതിയ സർക്കാരിന്‍റെ ആദ്യ ബജറ്റ്. ജൂൺ 14 വരെയാണ് സഭ ചേരാൻ തീരുമാനിച്ചിരിക്കുന്നതെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തിൽ അത് വെട്ടിക്കുറച്ചേക്കും.