Kerala
police headquarters
Kerala

സംസ്ഥാനത്തെ ക്രമസമാധാന നില ചർച്ച ചെയ്യാൻ ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം

Web Desk
|
15 Jun 2024 12:49 AM GMT

ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ് ഗുണ്ടാ ബന്ധം പുറത്തുവന്നതും സർക്കാരിന് നാണക്കേടായിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില ചർച്ച ചെയ്യാൻ ഇന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന്‍റെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. സംസ്ഥാനത്തെ ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ്- ഗുണ്ടാ ബന്ധവും പ്രധാന അജണ്ടയാണ്. ജില്ലാ പൊലീസ് മേധാവിമാർ മുതൽ എ.ഡി.ജി.പിമാർ വരെയുള്ളവർ പങ്കെടുക്കുന്ന യോഗം പൊലീസ് ആസ്ഥാനത്താണ് ചേരുക. ക്രൈം ബ്രാഞ്ച് മേധാവി, ഇന്‍റലിജൻസ് മേധാവി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.

ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ് ഗുണ്ടാ ബന്ധം പുറത്തുവന്നതും സർക്കാരിന് നാണക്കേടായിരുന്നു. ഇത് അമർച്ച ചെയ്യാനുള്ള കാര്യങ്ങളാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്യുക. ഈ സർക്കാർ വന്നശേഷം ഇതുവരെ ഇരുപതോളം ഉദ്യോഗസ്ഥരെയാണ് ഗുണ്ടാബന്ധത്തിന്‍റെ പേരിൽ സസ്പെൻഡ് ചെയ്തത്. 23 പേരെ പിരിച്ചുവിടുകയും ചെയ്തു. ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കും എതിരെയുള്ള ഓപ്പറേഷൻ ആഗ് അടക്കമുള്ള പദ്ധതികൾ ശക്തമാക്കുന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ചയുണ്ടാവും.

Related Tags :
Similar Posts