Kerala
![A nine-year-old girl was sexually assaulted; Stepfather and mother jailed,latestnews A nine-year-old girl was sexually assaulted; Stepfather and mother jailed,latestnews](https://www.mediaoneonline.com/h-upload/2024/05/21/1424599-crime1.webp)
Kerala
ഒൻപതു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടാനച്ഛനും അമ്മയ്ക്കും തടവ്
![](/images/authorplaceholder.jpg?type=1&v=2)
27 May 2024 1:54 PM GMT
കുട്ടിയെ അമ്മയുടെ അറിവോടെ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ
പാലക്കാട്: ഒൻപതു വയസ്സുകാരിക്ക് നേരെ ഗുരുതര ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛനും അമ്മക്കും തടവ് ശിക്ഷ വിധിച്ച് കോടതി. രണ്ടാനച്ഛന് 80 വർഷവും കുട്ടിയുടെ അമ്മയ്ക്ക് മൂന്നുവർഷവുമാണ് ശിക്ഷ.
കുട്ടിയെ അമ്മയുടെ അറിവോടെ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന കേസിൽ പട്ടാമ്പി കോടതിയാണ് ശിക്ഷ വിധിച്ചത്. പാലക്കാട് ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത കേസിലാണ് നടപടി.
രണ്ടാനച്ഛന് വിവിധ വകുപ്പുകളിലായാണ് 80 വർഷം തടവ് വിധിച്ചത്.