Kerala
മുടികൊഴിച്ചിലിൽ മനംനൊന്ത് ഡോക്ടർക്കെതിരെ കുറിപ്പ്; യുവാവ് മരിച്ച നിലയിൽ
Kerala

മുടികൊഴിച്ചിലിൽ മനംനൊന്ത് ഡോക്ടർക്കെതിരെ കുറിപ്പ്; യുവാവ് മരിച്ച നിലയിൽ

Web Desk
|
7 Nov 2022 2:57 AM GMT

കോഴിക്കോട് നോർത്ത് കന്നൂർ സ്വദേശി പ്രശാന്തിനെയാണ് കഴിഞ്ഞ മാസം മരിച്ച നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട്: മുടികൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് നോർത്ത് കന്നൂർ സ്വദേശി പ്രശാന്താണ് കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ പ്രശാന്തിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിവെച്ച ആത്മഹത്യ കുറിപ്പാണ് കണ്ടെത്തിയത്. മുടികൊഴിച്ചിലിനായി ചികിത്സ തേടിയതിനു പിന്നാലെയാണ് തന്റെ മുടി കൊഴിഞ്ഞതെന്നും മരണത്തിന് കാരണം ഡോക്ടറാണെന്നും കുറിപ്പിൽ പറയുന്നു.

'മുടികൊഴിച്ചിലുമായി ഡോക്ടറുടെ അടുത്ത് പോയപ്പോൾ സാധാരണ മുടികൊഴിച്ചിൽ എന്ന് പറഞ്ഞ് ഒഴിവാക്കുന്നതിനു പകരം ആറു മാസത്തേക്ക് ഡോക്ടർ മരുന്ന് തന്നു. എന്നാൽ ഉപയോഗിച്ചതിനു പിന്നാലെ തലയിലുള്ള എല്ലാ മുടിയും മീശയും പുരികവുമുൾപ്പെടെ കൊഴിയാൻ തുടങ്ങി. ഇതിനു പുറമെ തലവേദനയും കണ്ണ് ചൊറിച്ചിലും ഉണ്ടായി. എന്നാൽ ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടറുടെ അടുത്ത് വീണ്ടും പോയപ്പോൾ അതെല്ലാം നിരസിക്കുകയും പല കാരണങ്ങൾ പറയുകയും ചെയ്തെന്ന് കുറിപ്പില്‍ പറയുന്നു.

മരുന്ന് ഉപയോഗിച്ചതിനു ശേഷം ഒരു ദിവസം നിരവധി മുടിയിഴകൾ വേരോടെ കൊഴിയാൻ തുടങ്ങി. ഇതിൽ വലിയ മാനസിക പ്രയാസമാണ് അനുഭവിക്കുന്നത്. തന്റെ വിദ്യാഭ്യാസത്തെ വരെ ഡോക്ടർ ചോദ്യം ചെയ്തു എന്നും തന്റെ മരണത്തിന് കാരണം ആ ഡോക്ടറാണെന്നും യുവാവ് കുറിപ്പിൽ പറയുന്നു.

Related Tags :
Similar Posts