Kerala
A one-year-old boy died after his scooter overturned,bike accident,kottayam,;latest malayalam news,
Kerala

സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുകാരന്‍ മരിച്ചു

Web Desk
|
15 May 2024 2:50 PM GMT

നിയന്ത്രണം നഷ്ടമായ സ്കൂട്ടർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു

കോട്ടയം: അടുക്കത്ത് സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുകാരന്‍ മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദ് - ഷിനിജ ദമ്പതികളുടെ മകൾ ഇൻസാ മറിയമാണ് മരിച്ചത്. വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ല് കണ്ടു മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്.

ഇർഷാദ്, ഭാര്യ ഷിജിന നാലു വയസ്സുകാരി മകൾ നൈറ എന്നിവരെ പരിക്കുകളോടെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

.

Similar Posts