'പാടിപ്പറക്കുന്ന മലയാളം'; ഇന്ദുചൂഡന്റെ ഓര്‍മയില്‍ ഒരു ഫോട്ടോ പ്രദര്‍ശനം
|പ്രദര്‍ശനത്തില്‍ മമ്മൂട്ടി പകര്‍ത്തിയ ഫോട്ടോയും
എറണാകുളം: പക്ഷിനിരീക്ഷകനും എഴുത്തുകാരനുമായിരുന്ന ഇന്ദുചൂഡന്റെ ഓര്‍മയില്‍ ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. എറണാകുളം ദര്‍ബാര്‍ ഹാളില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ നടന് മമ്മൂട്ടി പകര്‍ത്തിയ ഫോട്ടോയും ഇടംപിടിച്ചിട്ടുണ്ട്. എഴുത്തുകാരന് സക്കറിയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
'പാടിപ്പറക്കുന്ന മലയാളം' എന്ന പേരില്‍ ഇന്ദുചൂഡന്റെ ഓര്‍മകളെ തൊട്ടുണര്ത്തിയുളള അറുപത്തിയൊന്ന് ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ആര്‍ട്ട് ഗാലറിയിലൊരുക്കിയത്. ഇന്ദുചൂഡന്റെ "കേരളത്തിലെ പക്ഷികൾ" എന്ന പുസ്തകത്തിൽ പരാമർശിക്കുന്നവയിൽ നിന്ന് 61 പക്ഷികളുടെ ഫോട്ടോകളുണ്ടിവിടെ. ജയ്നി മരിയ ഉള്‍പ്പെടെയുളള ലോകപ്രശ്സ്തരായ ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോകളും പ്രദർശനത്തിലുണ്ട്.
ഇന്ദുചൂഡന് എന്ന പ്രതിഭയെ വീണ്ടും മലയാളികളുടെ മനസ്സിലേക്ക് എത്തിക്കാന്‍ ഫോട്ടോ പ്രദര്‍ശനം വലിയ പങ്ക് വഹിക്കുമെന്ന് എഴുത്തുകാരന് സക്കറിയ അഭിപ്രായപ്പെട്ടു. പ്രമുഖരുള്‍പ്പെടെ നിരവധി പേരാണ് ആദ്യ ദിനം മുതല്‍ പ്രദര്‍ശനം കാണാന്‍ എത്തുന്നത്. ജൂലൈ ഒന്ന് വരെ പ്രദര്‍ശനം തുടരും.