Kerala
A teacher and a student were injured when the roof of the school building collapsed in Ottapalam
Kerala

ഒറ്റപ്പാലത്ത് സ്കൂള്‍ കെട്ടിടത്തിന്‍റെ ഓട് തകർന്നുവീണ് അധ്യാപികക്കും വിദ്യാർഥിക്കും പരിക്കേറ്റു

Web Desk
|
7 July 2023 11:55 AM GMT

ദേശബന്ധു എൽ.പി സ്‌കൂളിന്റെ മേൽക്കൂരയാണ് തകർന്നുവീണത്

പാലക്കാട്: ഒറ്റപ്പാലം പനമണ്ണയിൽ സ്‌കൂള്‍ കെട്ടിടത്തിന്‍റെ ഓട് തകർന്നുവീണ് അധ്യാപികക്കും വിദ്യാർഥിക്കും പരിക്കേറ്റു. ദേശബന്ധു എൽ.പി സ്‌കൂളിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. സംസ്ഥാനത്ത് തുടരുന്ന കന മഴയിലും കാറ്റിലും നിരവധി ജീവനുകളാണ് ഇതിനോടകം പൊലിഞ്ഞത്. തൃശൂർ പുന്നയൂർക്കുളത്ത് രണ്ടര വയസുകാരി മുങ്ങി മരിച്ചു.

ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്. വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിലാണ് വീണാണ് അപകടം.അതേസമയം, കേരളത്തിൽ 24 മണിക്കൂർ കൂടി വ്യാപകമഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതൽ മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തൃശൂർ പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം പനവൂരിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. വില്ലേജ് ഓഫീസിന് സമീപം എം.എം ഹൗസിൽ അനസിന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടനാട് ചമ്പക്കുളത്തെ 160 ഏക്കറുള്ള മൂലപ്പള്ളിക്കാട് പാടശേഖര രത്തിൽ വെള്ളം കയറി. മൂന്നിടത്ത് പുറംബണ്ട് തകർന്ന് വെള്ളം കയറി. മൂന്നാർ ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞു വീണു. ഇതോടെ കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.



Similar Posts