Kerala
![കട്ടപ്പനയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവ ചത്ത നിലയില്‍ കട്ടപ്പനയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവ ചത്ത നിലയില്‍](https://www.mediaoneonline.com/h-upload/2022/12/19/1340134-tiger.webp)
Kerala
കട്ടപ്പനയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവ ചത്ത നിലയില്‍
![](/images/authorplaceholder.jpg?type=1&v=2)
19 Dec 2022 1:29 AM GMT
വാഴവര നിർമ്മല സിറ്റിയിൽ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടത്
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി.വാഴവര നിർമ്മല സിറ്റിയിൽ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടത്.വനപാലകരെത്തി കടുവയുടെ ജഡം പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ടാണ് സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടത്.കുളത്തിലെ വലയിൽ കുരുങ്ങിയ നിലയിലായിരുന്നു കടുവ. നാട്ടുകാർ വിവരമറിയിച്ചതോടെ വനപാലകരും പൊലീസും സ്ഥലത്തെത്തി.അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ കടുവയുടെ ജഡം കരക്ക് കയറ്റി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെള്ളത്തൂവൽ,കൊന്നത്തടി,വാത്തിക്കുടി പഞ്ചായത്തുകളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.ആറ് വയസ് പ്രായമുള്ള ആൺകടുവയാകാമെന്നാണ് വനം വകുപ്പിൻ്റെ പ്രാഥമിക നിഗമനം.