Kerala
Rajeev Chandrasekhar,bjp,breaking news malayalam,ബ്രേക്കിങ്ന്യൂസ് മലയാളം,രാജീവ് ചന്ദ്രശേഖര്‍,ബി.ജെ.പി,
Kerala

'ആദ്യ ട്വീറ്റ് ഇന്‍റേണിന് പറ്റിയ പിശക്'; പൊതുപ്രവർത്തനം അവസാനിപ്പിച്ചെന്ന നിലപാടിൽ മലക്കം മറിഞ്ഞ് രാജീവ് ചന്ദ്രശേഖർ

Web Desk
|
9 Jun 2024 3:35 PM GMT

'8 വർഷമായി എം.പിയെന്ന നിലയിലും 3 വർഷമായി മന്ത്രിയെന്ന നിലയിലുമുള്ള പ്രവർത്തനമാണ് അവസാനിച്ചത്'

ന്യൂഡൽഹി: പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനത്തിൽ മലക്കംമറിഞ്ഞ് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ആദ്യ ട്വീറ്റും പോസ്റ്റും ഡിലീറ്റ് ചെയ്ത് മാറ്റം വരുത്തിയാണ് വീണ്ടും ട്വീറ്റ് ചെയ്തിരിക്കുന്നത്. ബി.ജെ.പി പ്രവർത്തകനായി ഇന്ത്യക്കും തിരുവനന്തപുരത്തിനും വേണ്ടി നിലനിൽക്കുമെന്ന് പുതിയ ട്വീറ്റിൽ പറയുന്നു. 18 വർഷമായി എം.പിയെന്ന നിലയിലും 3 വർഷമായി മന്ത്രിയെന്ന നിലയിലുമുള്ള പ്രവർത്തനമാണ് അവസാനിച്ചത്. തന്റെ ടീമിലെ ഇന്റേണിന് പറ്റിയ പിശകാണ് ആദ്യ ട്വീറ്റിലെ ആശയക്കുഴപ്പത്തിന് കാരണമെന്നും രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു.

പതിനെട്ടുവർഷം നീണ്ട പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നു.കഴിഞ്ഞ മൂന്ന് വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ സംതൃപ്തനാണെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ ആദ്യത്തെ ട്വീറ്റ്. പിന്നാലെ ഫേസ്ബുക്കിൽ നിന്നും എക്‌സിൽ നിന്നും അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ബി.ജെ.പി സ്ഥാനാർഥിയായി തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച രാജീവ് ശശി തരൂരിനോട് തോറ്റിരുന്നു.

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കുമ്പോഴാണ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്ന വിവരം അദ്ദേഹം പങ്കുവച്ചത്. പിന്നാലെ അവ പിന്‍വലിക്കുകയും ചെയ്തു.




Similar Posts