Kerala
പാമ്പ് കടിയേറ്റ് രണ്ട് വയസുകാരൻ  മരിച്ചു
Kerala

പാമ്പ് കടിയേറ്റ് രണ്ട് വയസുകാരൻ മരിച്ചു

Web Desk
|
9 Feb 2024 1:32 AM GMT

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പാമ്പ് കടി​യേറ്റത്

മലപ്പുറം: പുളിക്കലിൽ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ - ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്.

ഇന്നലെ രാവിലെ മാതാവിന്റെ വീട് മുറ്റത്ത് കളിക്കുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തീവ്രചികിത്സാ വിഭാഗത്തിൽ ചികിതത്സയിലിരിക്കെ പുലർച്ചയോടെയാണ് മരിച്ചത്.


Related Tags :
Similar Posts