Kerala
Kerala
ഇ.പി ജയരാജനെതിരായ സാമ്പത്തികാരോപണം: വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എ. വിജയരാഘവൻ
|24 Dec 2022 12:26 PM GMT
കണ്ണൂരിൽ ഇ.പി ജയരാജന്റെ മകൻ ജയ്‌സന്റെ പേരിലുള്ള റിസോർട്ട് നിർമാണത്തിന്റെ മറവിൽ സാമ്പത്തിക തിരിമറിയും അനധികൃത സ്വത്ത് സമ്പാദനവും നടത്തിയതായാണ് പി.ജയരാജൻ ആരോപിച്ചത്.
മലപ്പുറം: ഇ.പി ജയരാജനെതിരെ പി. ജയരാജൻ സാമ്പത്തികാരോപണം ഉന്നയിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. പാർട്ടി പ്രവർത്തിക്കുന്നത് സമൂഹത്തോട് ചേർന്നാണ്. സമൂഹത്തിൽ പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട സൂക്ഷമതയെക്കുറിച്ച് പാർട്ടി നിർദേശം നൽകും. സമൂഹത്തിലുള്ള ജീർണതകൾ പാർട്ടിയിലേക്ക് വരാതിരിക്കാനുള്ള ജാഗ്രത വേണം. അത്തരം ജീർണതകൾ പാർട്ടിയിൽ ഉണ്ടാവുമ്പോഴാണ് തെറ്റ് തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ ഇ.പി ജയരാജന്റെ മകൻ ജയ്‌സന്റെ പേരിലുള്ള റിസോർട്ട് നിർമാണത്തിന്റെ മറവിൽ സാമ്പത്തിക തിരിമറിയും അനധികൃത സ്വത്ത് സമ്പാദനവും നടത്തിയതായാണ് പി.ജയരാജൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആരോപിച്ചത്. ആന്തൂർ നഗരസഭയിലെ നാലാം വാർഡായ ഉടുപ്പക്കുന്നിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ടാണ് ആരോപണം.