Kerala
ജനങ്ങൾക്ക് നിരക്കാത്ത ഒരു പ്രവൃത്തിക്കും സിപിഎം കൂട്ടുനിൽക്കില്ല: എ. വിജയരാഘവന്‍
Kerala

ജനങ്ങൾക്ക് നിരക്കാത്ത ഒരു പ്രവൃത്തിക്കും സിപിഎം കൂട്ടുനിൽക്കില്ല: എ. വിജയരാഘവന്‍

Web Desk
|
22 Jun 2022 2:23 PM GMT

പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു വിജയരാഘവന്‍

കണ്ണൂർ: പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ പ്രതികരണവുമായി എ വിജയരാഘവന്‍. പാർട്ടിയെ ജന മധ്യത്തിൽ താറടിച്ചു കാട്ടാൻ ചിലർ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ലഭിക്കുന്ന ഫണ്ടുകൾ കൃത്യമായി കൈകാര്യം ചെയ്യുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് വിജയരാഘവന്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് നിരക്കാത്ത ഒരു പ്രവൃത്തിക്കും പാര്‍ട്ടി കൂട്ടുനില്‍ക്കില്ലെന്നും എല്ലാ കണക്കും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്നുണ്ട്. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമം ജനം ചെറുത്ത് തോല്‍പ്പിക്കും. പയ്യന്നൂരിലെ പാർട്ടി നേതൃത്വം ഒന്നാകെ ചെങ്കൊടിക്ക് കീഴിൽ ആണ്. കഥകളും ഉപ കഥകളും ചമച്ച് ഈ പാർട്ടിയെ ഭിന്നിപ്പിക്കാം എന്ന് ആരും കരുതേണ്ട.. മാധ്യമങ്ങള്‍ നിരന്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നു. പാര്‍ട്ടി നേതാക്കളെ കുറിച്ചും തെറ്റായ വാര്‍ത്തകള്‍ വരുന്നെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി.

Similar Posts