Kerala
Kerala
വെണ്ണിയോട് കുഞ്ഞുമായി പുഴയിൽ ചാടി ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
|14 July 2023 2:26 PM GMT
നാലുവയസുകാരി മകള്‍ക്കായി തിരച്ചില്‍ തുടരുന്നു
വയനാട്: വെന്നിയോട് പുഴയിൽ ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പാത്തിക്കൽ അനന്തഗിരിയിൽ ദർശനയാണ് മരിച്ചത്. മകൾ ദക്ഷക്കായി പുഴയിൽ തെരച്ചിൽ തുടരുകയാണ്. ഇന്ന് വൈകിട്ട് 6.20 ഓടുകൂടിയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. വെന്നിയോട് സ്വദേശി ഓംപ്രകാശിന്റെ ഭാര്യ ദർശനയാണ് മരിച്ചത്. ഇന്നലെ നാലുമണിയോടുകൂടി ഇവർ നാലു വയസ്സുകാരിയായ മകൾ ദക്ഷയുമായി പുഴയിൽ ചാടുകയായിരുന്നു.
വെന്നിയോട് പാത്തിക്കൽ പാലത്തിൽ നിന്നാണ് ഇവർ കൈവരി എടുത്തു ചാടിയത്. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് ഇവരെ കരക്കെത്തിച്ചിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വിശദ പരിശോധനയിൽ ഇവരുടെ ഉള്ളിൽ വിഷം ചെന്നിട്ടുള്ളതായും സ്ഥിരീകരിച്ചു.
https://www.youtube.com/watch?v=j3Lf12tIBSQ