Kerala
young man, died,  car overturned in Thrissur,
Kerala

തൃശൂരിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് യുവാവ് മരിച്ചു

Web Desk
|
20 Feb 2023 3:37 AM GMT

ദേശീയപാതയോരത്തെ മൈൽ കുറ്റിയിൽ ഇടിച്ച് നിയന്ത്രണം വിട്ട് പലതവണ കാർ മറിയുകയായിരുന്നു

തൃശൂർ: പട്ടിക്കാട് നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് യുവാവ് മരിച്ചു. കൊച്ചി പള്ളുരുത്തി സ്വദേശി അർജുൻ ബാബു (25) ആണ് മരിച്ചത് .

അഞ്ചു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പള്ളുരുണി സ്വദേശി നിസാമിന്‍റെ പരിക്കാണ് ഗുരുതരം. ബംഗ്ലൂരുവിൽ നിന്ന് കൊച്ചിയിലേയ്ക്ക് പോകുകയായിരുന്നു കാറാണ് മറിഞ്ഞത്. ദേശീയപാതയോരത്തെ മൈൽ കുറ്റിയിൽ ഇടിച്ച് നിയന്ത്രണം വിട്ട് പലതവണ കാർ മറിയുകയായിരുന്നു.

Similar Posts