Kerala
![തൃശൂരിൽ കണ്ടെയ്നർ ലോറിയുടെ ഊരിത്തെറിച്ച വീലുകൾ ഇടിച്ച് യുവാവിനു ദാരുണാന്ത്യം തൃശൂരിൽ കണ്ടെയ്നർ ലോറിയുടെ ഊരിത്തെറിച്ച വീലുകൾ ഇടിച്ച് യുവാവിനു ദാരുണാന്ത്യം](https://www.mediaoneonline.com/h-upload/2024/04/04/1417854-acci.webp)
Kerala
തൃശൂരിൽ കണ്ടെയ്നർ ലോറിയുടെ ഊരിത്തെറിച്ച വീലുകൾ ഇടിച്ച് യുവാവിനു ദാരുണാന്ത്യം
![](/images/authorplaceholder.jpg?type=1&v=2)
4 April 2024 5:45 PM GMT
ഫാസ്റ്റ്ടാഗ് റീച്ചാർജ് കൗണ്ടറിലിരുന്ന ഹെബിന്റെ ദേഹത്ത് വീലുകൾ വന്നിടിക്കുകയായിരുന്നു
തൃശൂർ; ഓടിക്കൊണ്ടിരുന്ന കണ്ടൈയ്‌നർ ലോറിയുടെ ഊരിത്തെറിച്ച വീലുകൾ വന്നിടിച്ച് യുവാവിന് ദാരുണാന്ത്യം. കുന്നംകുളം സ്വദേശി ഹെബിൻ (44) ആണ് മരിച്ചത്. തൃശൂർ നടത്തറയ്ക്ക് സമീപം ദേശീയ പാതയിലാണ് സംഭവം.
പാതയോരത്തെ ഫാസ്റ്റ് ടാഗ് റീചാർജ്ജിംങ്ങ് കൗണ്ടറിൽ ഇരുന്നിരുന്ന ഹെബിൻറെ ദേഹത്തേക്ക് വീലുകൾ വന്നിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം.