Kerala
Kerala
കോട്ടയത്ത് കെട്ടിടത്തിൻ്റെ കോൺക്രീറ്റ് ഭാഗം അടർന്ന് വീണ് യുവാവിന് പരിക്ക്
|10 Sep 2023 10:45 AM GMT
കോട്ടയം കുമാരനെല്ലൂരിലെ നഗരസഭാകെട്ടിടത്തിൻ്റെ ഭാഗമാണ് അടർന്ന് വീണത്.
കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ കോൺക്രീറ്റ് ഭാഗം അടർന്നു വീണ് യുവാവിന് പരിക്ക്. കുമാരനെല്ലൂരിലെ നഗരസഭാകെട്ടിടത്തിൻ്റെ ഭാഗമാണ് അടർന്ന് വീണത്. സംക്രാന്തി സ്വദേശി ഷാനവാസിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം.