അലിഗഢ് മലപ്പുറം കാമ്പസിന്റെ ശോചനീയാവസ്ഥക്കെതിരെ എ.എ റഹീം എം.പി
|സർവകലാശാല കോർട്ട് യോഗത്തിലാണ് റഹീം രൂക്ഷ വിമർശനമുന്നയിച്ചത്.
മലപ്പുറം: അലിഗഢ് മലപ്പുറം കാമ്പസിന്റെ ശോചനീയാവസ്ഥക്കെതിരെ എ.എ റഹീം എം.പി. സർവകലാശാല കോർട്ട് യോഗത്തിലാണ് റഹീം രൂക്ഷ വിമർശനമുന്നയിച്ചത്. സംസ്ഥാന സർക്കാർ 343 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകിയിട്ടും വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ല. റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം നൽകിയിട്ടും വികസന പ്രവർത്തനങ്ങൾ വൈകുകയാണെന്നും എം.പി സൂചിപ്പിച്ചു. സർവകലാശാല കോർട്ട് അംഗമായി എ.എ റഹീം തിരഞ്ഞെടുക്കപ്പെട്ട ശേഷം നടന്ന ആദ്യ യോഗത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അലിഗഢ് മലപ്പുറം കാമ്പസിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി മീഡിയവൺ വാർത്ത നൽകിയിരുന്നു. നൂറിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും മൂന്നു കോഴ്സുകൾ മാത്രമാണ് ഇതുവരെ തുടങ്ങിയത്. അടിസ്ഥാന സൗകര്യ വികസനം അടക്കം മീഡിയവൺ റിപ്പോർട്ടിലെ വസ്തുതകൾ എ.എ റഹീം കോർട്ട് യോഗത്തിൽ ചൂണ്ടിക്കാണിച്ചതായാണ് വിവരം.