Kerala
അഭിരാമിയുടെ മരണം; ചിതാഭസ്മവുമായി സമരം ചെയ്യാൻ കുടുംബം, സർക്കാറിനെതിരെയും ആരോപണം
Kerala

അഭിരാമിയുടെ മരണം; ചിതാഭസ്മവുമായി സമരം ചെയ്യാൻ കുടുംബം, സർക്കാറിനെതിരെയും ആരോപണം

Web Desk
|
19 Oct 2022 1:43 AM GMT

ബാങ്ക് അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്നും ആരോപണമുണ്ട്

കൊല്ലം: കൊല്ലത്ത് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത് സംഭവത്തിൽ സർക്കാറിനെതിരെ കുട്ടിയുടെ കുടുംബം. വിശദമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറായില്ലെന്ന് മരിച്ച അഭിരാമിയുടെ പിതാവ് പറഞ്ഞു. ബാങ്ക് അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്നും ആരോപണമുണ്ട്. അഭിരാമിയുടെ ചിതാഭസ്മവുമായി കേരള ബാങ്ക് പതാരം ബ്രാഞ്ചിലും ജില്ലാ ആസ്ഥാനത്തും സമരം ചെയ്യാൻ ഒരുങ്ങുകയാണ് കുടുംബാംഗങ്ങൾ.

ഒരു മാസം മുൻപാണ് ശൂരനാട് സ്വദേശി അഭിരാമി ആത്മഹത്യ ചെയ്തത്. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് ജപ്തി ബോർഡ് പതിപ്പിച്ച ബാങ്ക് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനും കുട്ടിയുടെ വീട്ടിലെത്തിയ ധനമന്ത്രി കെ എൻ ബാലഗോപാലും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഉറപ്പു നൽകിയതാണ്. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലും ഇതേ കാര്യം ആവർത്തിച്ചു. എന്നാൽ, കുട്ടി മരിച്ചു ഒരു മാസം ആകുമ്പോഴും ബാങ്ക് തലത്തിലോ സർക്കാർ തലത്തിലോ യാതൊരുവിധ അന്വേഷണവും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.

Similar Posts