Kerala
]തെരഞ്ഞെടുപ്പ് വാർത്തകൾ,
Kerala

5.75 ലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍; തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍

Web Desk
|
23 Jan 2024 8:07 AM GMT

25,177 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സഞ്ജയ് കൗൾ. 5.75 ലക്ഷത്തോളം പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. 25,177 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്ളത് 2,70,99,326 വോട്ടര്‍മാര്‍. പുതുതായി ചേര്‍ത്തത് 5,74,175 പേരെ. ഇത്രയും അധികം പുതിയ വോട്ടര്‍മാരെ ചേര്‍ത്തപ്പോള്‍ 3,75,867 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. മരണപ്പെട്ടവരുടെ വിവരങ്ങളടക്കം ശേഖരിച്ചാണ് ഇവരെ ഒഴിവാക്കിയതെന്ന് സഞ്ജയ് കൗൾ പറഞ്ഞു.

അന്തിമവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാതെ പോയവര്‍ക്ക് തെരഞ്ഞെടുപ്പിന് മുമ്പുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. ഏറ്റവും അധികം വോട്ടര്‍മാരുള്ളത് മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്. 88,223 പ്രവാസി വോട്ടര്‍മാരുമുണ്ട്. കള്ളവോട്ട് രേഖപ്പെടുത്താതിരിക്കാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതായും സഞ്ജയ് കൗൾ പറഞ്ഞു.

Similar Posts