Kerala
![കേബിൾ കുടുങ്ങി സ്‌കൂട്ടർ മറിഞ്ഞു; കായംകുളത്ത് സ്ത്രീ മരിച്ചു കേബിൾ കുടുങ്ങി സ്‌കൂട്ടർ മറിഞ്ഞു; കായംകുളത്ത് സ്ത്രീ മരിച്ചു](https://www.mediaoneonline.com/h-upload/2023/02/07/1350329-usha.webp)
Kerala
കേബിൾ കുടുങ്ങി സ്‌കൂട്ടർ മറിഞ്ഞു; കായംകുളത്ത് സ്ത്രീ മരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
7 Feb 2023 1:35 AM GMT
കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽതറയിൽ വിജയന്റെ ഭാര്യ ഉഷയാണ് മരിച്ചത്.
കായംകുളം: കേബിൾ കുടുങ്ങി സ്‌കൂട്ടർ മറിഞ്ഞ് സ്ത്രീക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽതറയിൽ വിജയന്റെ ഭാര്യ ഉഷയാണ് മരിച്ചത്. ഭർത്താവ് വിജയൻ ഓടിച്ച സ്‌കൂട്ടറിൽ റോഡിന് കുറുകെ കിടന്ന കേബിൾ വയർ കുരുങ്ങി സ്‌കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. പിന്നിൽ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് തെറിച്ചു വീണു.
എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും തിരിച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശ്ശേരി ജങ്ഷനിൽവെച്ചായിരുന്നു അപകടം. ഉത്സവം കഴിഞ്ഞു മടങ്ങുന്ന ആളുകൾ ഉഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഭർത്താവ് വിജയൻ ചികിത്സയിലാണ്.