രാമനാട്ടുകരയില്‍ അപകടം: രണ്ട് മരണം
|ചേളാരിയിലേക്ക് പോകുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
കോഴിക്കോട് രാമനാട്ടുകരയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോർജ് എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് രാമനാട്ടുകര ഫ്ലൈ ഓവറിന് സമീപം അപകടമുണ്ടായത്. ജീപ്പിൽ യാത്ര ചെയ്തവരാണ് മരിച്ചത്.
ചേളാരിയിലേക്ക് പോകുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുള്ളവർ ഉറങ്ങി പോയതായിരിക്കാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഇരുവരം മരിച്ചത്.
സ്വർണക്കടത്ത് സംഘം അപകടത്തിൽ പെട്ടതിന് ദിവസങ്ങൾക്കകമാണ് രാമനാട്ടുകരയിൽ അപകടം ആവർത്തിക്കുന്നത്. സ്വർണക്കടത്ത് സംഘത്തെ പിന്തുടരുന്നതിനിടെയാണ് സ്ഥലത്ത് വീണ്ടും അപകടം നടന്നത്.
പുലര്‍ച്ചെ 4.30നാണ് സ്വര്‍ണക്കടത്ത് സംഘം അപകടത്തില്‍ പെട്ടത്. രാമനാട്ടുകരയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവള ഭാഗത്തേക്ക് പോവുകയായിരുന്ന ബോലീറോ ജീപ്പുമായി എതിരെ വന്ന സിമന്റ് ലോറി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ബോലീറോ പൂര്‍ണമായി തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരും തല്‍ക്ഷണം മരിക്കുകയായിരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ താഹിര്‍, ശഹീര്‍, നാസര്‍, സുബൈര്‍, അസൈനാര്‍ എന്നിവരാണ് മരിച്ചത്.