മോഡലുകളുടെ അപകടമരണം; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് അറസ്റ്റിലായ ഹോട്ടൽ ജീവനക്കാർ
|പരാതി എഴുതി നൽകണമെന്ന് ജീവനക്കാരോട് കോടതി നിർദേശിച്ചു. പൊലീസ് ഉണ്ടാക്കിയ തിരക്കഥക്ക് അനുസരിച്ചാണ് ഇപ്പോൾ കേസ് നീങ്ങുന്നതെന്നും ജീവനക്കാർ പറഞ്ഞു
മോഡലുകളുടെ അപകടമരണത്തിൽ അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരെ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. ചോദ്യം ചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്. പരാതി എഴുതി നൽകണമെന്ന് ജീവനക്കാരോട് കോടതി നിർദേശിച്ചു. പൊലീസ് ഉണ്ടാക്കിയ തിരക്കഥക്ക് അനുസരിച്ചാണ് ഇപ്പോൾ കേസ് നീങ്ങുന്നതെന്നും ജീവനക്കാർ പറഞ്ഞു
ഇന്നലെയാണ് ഹോട്ടലുടമയെയും അഞ്ച് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അവശ്യത്തിലാണ് പൊലീസ് പ്രതികളുടെ മേൽ ചില സംശയങ്ങൾ ഉണ്ടെന്നാണ് പൊലീസിന്റെ വാദം. കസ്റ്റഡി അപേക്ഷയും പൊലീസ കോടതിയിൽ നൽകിയിട്ടുണ്ട്.
കാറൊടിച്ച ഷൈജുവിനെ സഹായിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഷൈജുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഐപിസി 304 വകുപ്പ് പ്രകാരം നരഹത്യക്കാണ് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹാർഡ് ഡിസ്ക് നശിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. അതിനെന്തിനാണ് നരഹത്യക്ക് കേസെടുത്തതെന്ന് പ്രതികളുടെ അഭിഭാഷകൻ കോടതിയിൽ ചോദിച്ചു. പ്രതികൾ ജാമ്യപേക്ഷ സമർപ്പിച്ചിട്ടുണ്ട്.