ആയിഷയെ മാതാവ് കഴുത്തില്‍ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മൂത്ത മകളുടെ മൊഴി
|കുട്ടിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു
കോഴിക്കോട് പയ്യാനക്കലില്‍ അഞ്ച് വയസുകാരിയെ മാതാവ് കൊലപ്പെടുത്തിയെന്ന് മൂത്ത മകളുടെ മൊഴി.കുട്ടിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. കുട്ടിയുടെ മാതാവ് സമീറക്കെതിരെ പൊലീസ് കേസെടുത്തു. സമീറ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസിക ആരോഗ്യ വിഭാഗത്തില്‍ ചികിത്സയിലാണ്.
രണ്ടു ദിവസം മുമ്പാണ് കോഴിക്കോട് പയ്യാനാക്കലില് അഞ്ചു വയസുകാരിയായ ആയിഷ റെനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് കുട്ടിയുടെ ഉമ്മ സമീറയും മൂത്ത മകളും വല്ല്യുമ്മയുമായിരുന്നു വീട്ടില്‍. പോലീസ് അന്ന് വീട്ടിലെത്തുമ്പോള്‍ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നു സമീറ.തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തു.കുട്ടിയെ കൊലപ്പെടുത്തോമ്പോള് ഇതേ മാനസികാവസ്ഥയിലായിരുന്നു സമീറയെന്നാണ് മൂത്ത മകള്‍ മൊഴി നല്‍കിയത്. ഷാളിട്ട് കഴുത്തില്‍ മുറുക്കി ആയിഷയെ കൊലപ്പെടുത്തിയെന്നാണ് പതിനൊന്നുകാരിയായ മകളുടെ മൊഴി.കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ട്.
സമീറ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസിക ആരോഗ്യ വിഭാഗത്തില്‍ ചികിത്സയിലാണ്.ഇവരുടെ മാനസിക നിലയെക്കുറിച്ച് വിദഗ്ധ സംഘം രണ്ടു ദിവസത്തിനകം പൊലീസിന് റിപ്പോര്‍ട്ട് നല്‍കും. ഇതനുസരിച്ചാകും തുടര്‍നടപടി.