![POCSO Case, Arrest ,breaking news malayalam,Thamarassery,latest malayalam news,പോക്സോ അറസ്റ്റ്,താമരശ്ശേരി പോക്സോ കേസ്, POCSO Case, Arrest ,breaking news malayalam,Thamarassery,latest malayalam news,പോക്സോ അറസ്റ്റ്,താമരശ്ശേരി പോക്സോ കേസ്,](https://www.mediaoneonline.com/h-upload/2024/01/28/1408343-pocso-arrest.webp)
താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ
![](/images/authorplaceholder.jpg?type=1&v=2)
ഈങ്ങാപ്പുഴ സ്വദേശി അൻവർ സാദത്താണ് പിടിയിലായത്
കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഈങ്ങാപ്പുഴ സ്വദേശി അൻവർ സാദത്താണ് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്. 2022ൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വയനാട് സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
പ്രതി കഴിഞ്ഞ ഏഴുവര്‍ഷമായി ഈങ്ങാപ്പുഴയില്‍ സിദ്ധവൈദ്യ ചികിത്സ നടത്തുകയായിരുന്നു. ചികിത്സയുടെ ഭാഗമായി എത്തിയ പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പെണ്‍കുട്ടി അധ്യാപികയോട് തുറന്ന് പറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ലൈംഗിക ചൂഷണം നടന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.