Kerala
അധ്യാപകനെ മർദിച്ച പ്രതിയെ നിസാര കുറ്റം ചുമത്തി ജാമ്യം നൽകി വിട്ടയച്ചെന്ന് പരാതി
Kerala

അധ്യാപകനെ മർദിച്ച പ്രതിയെ നിസാര കുറ്റം ചുമത്തി ജാമ്യം നൽകി വിട്ടയച്ചെന്ന് പരാതി

Web Desk
|
31 Dec 2021 2:20 AM GMT

പരാതിക്കാരന്റെ മൊഴിയിൽ കൃത്രിമം കാണിച്ച് പൊലീസ് പ്രതിക്ക് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നാണ് ആരോപണം

തിരുവനന്തപുരം കിളിമാനൂരിൽ അധ്യാപകനെ വീട്ടിൽക്കയറി മർദിച്ച പ്രതിയെ നിസാര കുറ്റം ചുമത്തി പൊലീസ് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചെന്ന് പരാതി. കാരേറ്റ് ദേവസ്വം ബോർഡ് സ്‌കൂളിലെ അധ്യാപകനായ സമീറിനെ മർദിച്ച അയൽവാസി സുർജിതിനെ വിട്ടയച്ചെന്നാണ് പരാതി. പരാതിക്കാരന്റെ മൊഴിയിൽ കൃത്രിമം കാണിച്ച് പൊലീസ് പ്രതിക്ക് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ക്രിസ്മസ് ദിനത്തിലാണ് സമീറിനെ അയൽവാസിയായ സുർജിത് മദ്യപിച്ച് വീട്ടിലെത്തി മർദിച്ചത്. കമ്പികൊണ്ട് പുറത്ത് അടിക്കുകയും ഇടിക്കട്ട ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സ തേടിയ സമീർ പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ പിടികൂടിയ കിളിമാനൂർ പൊലീസ് ഉടൻ തന്നെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചെന്നാണ് ആരോപണം. നിസാര കുറ്റം ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് എഫ്‌ഐആർ ഇട്ടതെന്നാണ് സമീർ പറയുന്നത്. സമീർ പറഞ്ഞ വിശദമൊഴി പൊലീസ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്താതെ ഒഴിവാക്കിയെന്നും ആരോപണമുണ്ട്. ചവിട്ടി വീഴ്ത്തിയെന്ന് മാത്രമാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരെ സമീർ പരാതി പറഞ്ഞതോടെ പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കേസിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കിളിമാനൂർ പൊലീസിന്റെ വിശദീകരണം.

accused who assaulted a teacher in Thiruvananthapuram Kilimanoor released on bail by the police station

Similar Posts