Kerala
Action against doctors
Kerala

അവധിയെടുത്ത് മാറിനിൽക്കുന്ന ഡോക്ടർമാർക്കെതിരെ നടപടി; ജൂൺ ആറിനകം പുനഃപ്രവേശിക്കണം

Web Desk
|
29 May 2024 3:39 AM GMT

തിരികെയെത്തുന്നവർക്ക് ബോണ്ട് വ്യവസ്ഥയുൾപ്പെടെ ബാധകം

തിരുവനന്തപുരം: അനധികൃതമായി അവധിയെടുത്ത് മാറി നിൽക്കുന്നവർക്കെതിരെ ആരോ​ഗ്യ വകുപ്പിന്റെ നടപടി. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ജൂൺ ആറിനകം പുനഃപ്രവേശിക്കണം. സന്നദ്ധത അറിയിച്ച് തിരികെയെത്തുന്നവർക്ക് ബോണ്ട് വ്യവസ്ഥ ഉൾപ്പെടെ ബാധകമായിരിക്കും.

അച്ചടക്ക നടപടികൾ തീർപ്പാക്കി വകുപ്പ് മേധാവികൾ നിയമനം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. സമയപരിധിക്കുള്ളിൽ ജോലിയിൽ തിരികെ പ്രവേശിച്ചില്ലെങ്കിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യും. അനധികൃതമായി അവധിയെടുത്ത് വിട്ടുനിൽക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ അടിയന്തിരമായി ലഭ്യമാക്കാനും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.

Similar Posts