Kerala
കരമനയില്‍ സർക്കാർ ഉദ്യോഗസ്ഥന് മർദനം: വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി
Kerala

കരമനയില്‍ സർക്കാർ ഉദ്യോഗസ്ഥന് മർദനം: വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി

Web Desk
|
12 Nov 2022 4:11 PM GMT

എഎസ്‌ഐ മനോജിനെ കമ്മീഷണർ സ്പർജൻ കുമാർ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: കരമന നിറമണ്‍കരയില്‍ സർക്കാർ ഉദ്യോഗസ്ഥന് മർദനമേറ്റ സംഭവത്തിൽ കേസെടുക്കാൻ വൈകിയതിന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. എഎസ്‌ഐ മനോജിനെ കമ്മീഷണർ സ്പർജൻ കുമാർ സസ്‌പെൻഡ് ചെയ്തു. എസ്‌ഐ സന്തുവിനെതിരെ വകുപ്പ് തല നടപടിക്കും കമ്മീഷണർ ഉത്തരവിട്ടു. ട്രാഫിക് സിഗ്‌നലിൽ ഹോൺ മുഴക്കിയെന്ന് ആരോപിച്ചായിരുന്നു നെയ്യാറ്റിൻകര സ്വദേശി പ്രദീപിന് മർദനമേറ്റത്.

കുഞ്ചാലുംമൂട് സ്വദേശികളായ അഷ്‌കർ, അനീഷ് എന്നിവരാണ് പ്രദീപിനെ മർദിച്ചത്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടിയിട്ടില്ല. എന്നാൽ പ്രതികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന് എംവിഡി അറിയിച്ചിരുന്നു. നടുറോഡിൽ വാഹനം നിർത്തി ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാണ് നടപടി. പ്രതികളുടെ വിവരങ്ങൾ പൊലീസിനോട് എം വി ഡി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് യാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ചതിനും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

Similar Posts