Kerala
വെള്ളക്കെട്ടിൽ റോഡ് നിർമാണം; പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
Kerala

വെള്ളക്കെട്ടിൽ റോഡ് നിർമാണം; പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Web Desk
|
3 Nov 2022 10:58 AM GMT

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്.

പത്തനംതിട്ട: കായംകുളം-പത്തനാപുരം റോഡിൽ റോഡ് നിർമാണത്തിൽ വീഴ്ച വരുത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി. അടൂർ മുതൽ ഏഴംകുളം വരെ ജലവകുപ്പ് നിർമ്മാണം പൂർത്തികരിക്കും മുൻപ് വെള്ളക്കെട്ടിൽ റോഡ് നിർമ്മാണം നടത്തിയതിനാണ് നടപടി.

അടൂർ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറേ മലപ്പുറത്തേക്കും അസിസ്റ്റൻറ് എൻജിനീയറെ കണ്ണൂരിലേക്കും, ഓവർസിയറെ ഇടുക്കി ജില്ലയിലേക്കുമാണ് സ്ഥലം മാറ്റിയത്.

നിർമാണ പ്രവർത്തികളിൽ വീഴ്ച വരുത്തിയതിനാണ് മൂന്ന് പേർക്കുമെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിജിലൻസ് വിശദമായി അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം നടന്ന അശാസ്ത്രീയമായ റോഡ് നിർമാണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ് ഉദ്യോഗസ്ഥരെക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്.


Similar Posts